ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആലപ്പുഴ ജില്ലാ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് എം ലിജു രാജിവെച്ചു.
ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് ലിജു പ്രതികരിച്ചു. ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫിന് വിജയം നേടാനായത്.
ലിജു മത്സരിച്ച അമ്പലപ്പുഴയിലടക്കം 11125 വോട്ടിന് യുഡിഎഫ് തോറ്റിരുന്നു. രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ് രാജി തീരുമാനമെന്നും എം ലിജു അറിയിച്ചു.