കൊല്ലം: കേരളാ കോൺഗ്രസ് ബി ചെയർമാനും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാറാണ് മരണവാർത്ത അറിയിച്ചത്.
9 മണി വരെ മൃതദേഹം കൊട്ടാരക്കരയിൽ പൊതുദർശനത്തിന് വെക്കും. അതിനു ശേഷം വാളകെത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം വാളകത്ത് സംസ്കാര ചടങ്ങുകൾ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സംസ്കാര ചടങ്ങുകൾ.
കേരള രാഷ്ട്രീയത്തിലെ ഇടതു-വലത് മുന്നണികളോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ബാലകൃ
ഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് (ബി) കേരള രാഷ്ട്രീയത്തിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമായി വളർന്നത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം കാണിക്കുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എംജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരിക്കേ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി.
കോൺഗ്രസിലൂടെയായിരുന്നു സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. പിന്നീട് 1964ൽ കേരളാ കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ സ്ഥാപകനേതാക്കളിൽ ഒരാളായി. 1976ൽ കേരള കോൺഗ്രസ് ചെയർമാൻ കെഎം ജോർജിന്റെ മരണത്തെ തുടർന്ന് കെ.എം. മാണിയും ആർ ബാലകൃഷ്ണപിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977ൽ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് എൽഡിഎഫിനൊപ്പ(1977-1982)വും യുഡിഎഫിനൊ(1982-2015)പ്പവും പ്രവർത്തിച്ചു. നിലവിൽ എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് ബി.
1975ൽ സി.അച്യുത മേനോൻ സർക്കാരിലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. ഗതാഗതം, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതലയായിരുന്നു ലഭിച്ചത്. തുടർന്ന് 198082, 8285,8687 വർഷങ്ങളിൽ വൈദ്യുതി വകുപ്പുമന്ത്രിയായും 199195, 200104 കാലയളവിൽ ഗതാഗത വകുപ്പുമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1971ൽ മാവേലിക്കരയിൽനിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1960,1965,1977,1980,1982,1987,1991,2001 വർഷങ്ങളിൽ കേരള നിയമസഭാംഗമായിരുന്നു.
ആർ വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ. സിനിമാതാരവും പത്തനാപുരം എംഎൽഎയുമായ ഗണേഷ് കുമാർ, ഉഷ, ബിന്ദു എന്നിവരാണ് മക്കൾ.
Discussion about this post