തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയമെന്ന് എൽ.എഡി.എഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ. വിജയരാഘവൻ പാർട്ടി സെക്രട്ടറി ആയതിന് ശേഷം ഇടതുപക്ഷം നേടുന്ന രണ്ടാമത്തെ മിന്നുന്ന വിജയമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയരാഘവൻറെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വലിയ തരംഗമാണ് സംസ്ഥാനത്ത് ഉണ്ടാക്കിയത്. അതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൻറെ ഫലമാണ് ഇന്ന് പുറത്തുവന്നത്.
‘തെരഞ്ഞെടുപ്പിൻറെ എല്ലാ പ്രചാരണഘട്ടത്തിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം മുന്നോട്ടുപോയത്. തെരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടായ പ്രീ പോൾ സർവേകളും എക്‌സിറ്റ് പോളുകളും വരുന്നതിന് മുമ്പ് തന്നെ ഇടതുപക്ഷം വിജയം ഉറപ്പിച്ചിരുന്നു. ഗവർൺമെൻറ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ ഏറ്റവും മികച്ച ഭരണനിർവഹണത്തിനും മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രവർത്തന മികവിനും ജനം തന്ന അംഗീകാരമാണ് ഈ വിജയം. നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിലുള്ള ഇന്ത്യയുടെ അവസ്ഥ എത്രത്തോളം പരാജയപ്പെട്ടു എന്ന് കണ്ടറിയുന്ന സന്ദർഭത്തിൽ കൂടിയാണ് സംസ്ഥാനത്ത് തുടർഭരണം വരുന്നത്’. വിജയരാഘവൻ പറഞ്ഞു
Discussion about this post