ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തുടർഭരണം ഉറപ്പാക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിനന്ദനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ജനക്ഷേമപരമായ ഭരണം കാഴ്ചവെച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ പിണറായി വിജയനിൽ വീണ്ടും വിശ്വാസമർപ്പിച്ചതെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.കേരളത്തിൽ 100 സീറ്റുകളിലാണ് എൽ.ഡി.എഫ് മുന്നേറുന്നത്. 40 സീറ്റുകളിലാണ് യു.ഡി.എഫ് മുന്നേറ്റം. നിലവിൽ ഒരു സീറ്റിൽ പോലും എൻ.ഡി.എയ്ക്ക് വിജയിക്കാൻ കഴിഞ്ഞില്ല.
Discussion about this post