ആറന്മുളയിൽ ഇത്തവണയും വീണ ജോർജ്

ആറന്മുളയിൽ വിജയിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജ്. ഫലസൂചനകളനുസരിച്ച് 16,128 വോട്ടിനാണ് വീണ ജോർജ് വിജയിച്ചിരിക്കുന്നത്.2016-ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറന്മുളയിൽനിന്ന് വിജയിച്ചത്. യു.ഡി.എഫിലെ കെ. ശിവദാസൻ നായരായിരുന്നു അന്ന് എതിർസ്ഥാനാർഥി. അതേ, സ്ഥാനാർഥി തന്നെയായിരുന്നു ഇത്തവണയും വീണ ജോർജിന്റെ പ്രധാന എതിരാളി. എന്നാൽ 2021-ലും വീണ ജോർജിനെതിരേ കാര്യമായ വെല്ലുവിളി ഉയർത്താൻ ശിവദാസൻ നായർക്ക് ആയില്ല. ആറന്മുളയിലെ എൻ.ഡി.എ. സ്ഥാനാർഥി ബി.ജെ.പി. സംസ്ഥാന സമിതി അംഗം ബിജു മാത്യു

Exit mobile version