‘സഖാക്കളേ സുഹൃത്തുക്കളെ, ലാൽസലാം’ കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സീതാറാം യെച്ചൂരി

ന്യൂഡൽഹി: എൽഡിഎഫിനെ വീണ്ടും ഭരണപഥത്തിലെത്തിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ‘സഖാക്കളേ, സുഹൃത്തുക്കളെ ലാൽസലാം’ എന്ന് തുടങ്ങിയാണ് യെച്ചൂരി സംസാരിച്ചത്. ‘ഇടതുമുന്നണിയിൽ ആഴത്തിൽ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാൻ സല്യൂട്ട് ചെയ്യുന്നു. വീണ്ടും തെരഞ്ഞെടുത്തതിനും നന്ദി.’- എന്ന് യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ സർക്കാരിലുണ്ടായ വിശ്വാസമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ കാണിച്ചത്. മഹാമാരിയിലും മറ്റ് ദുരിതങ്ങളിലും ലോകത്തിന് കേരളാ മോഡൽ കാഴ്ച വച്ചു. ഇന്ത്യയുടെ ഭരണഘടനയെയും സാഹോദര്യത്തെയും എല്ലാം സംരക്ഷിക്കുന്ന ഗവൺമെന്റായിരുന്നു ഇത്. കേരളത്തിലെ ജനങ്ങൾ എല്ലാ പ്രശ്നത്തിലും ഇനിയും ശക്തമായി, ഒറ്റക്കെട്ടായി തന്നെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും നന്ദി. കൊവിഡ് മഹാമാരിയിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version