നാല്‍പത് വര്‍ഷത്തെ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതി പിണറായി വിജയന്‍ കേരളത്തിന്റെ ക്യാപ്റ്റനാവുകയാണ്. എല്‍ഡിഎഫിന് തുടര്‍ഭരണം എന്നത് മാത്രമല്ല 2016 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമ്പോള്‍ ഉണ്ടായിരുന്ന സീറ്റുകളില്‍ വന്‍ വര്‍ധനവ് കൂടി ഉണ്ടാക്കിയാണ് പിണറായി രണ്ടാംവരവിനൊരുങ്ങുന്നത്. ധര്‍മ്മടം മണ്ഡലത്തില്‍ 35,000 ത്തോളം വോട്ടിന് 2016 ല്‍ ജയിച്ച പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയോടെയാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്.

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന വാക്കുകള്‍ പിണറായിയില്‍ അന്വര്‍ത്ഥമാണ്. അത്രയേറെ വേട്ടയാടപ്പെട്ട രാഷ്ട്രീയ ജീവിതമാണ് പിണറായി വിജയന്റേത്. അടിയന്തിരാവസ്ഥക്കാലത്ത് എംഎല്‍എ ആയിരിക്കെ പിണറായി നേരിട്ട മര്‍ദ്ദനങ്ങള്‍ ഇന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാകാത്ത അധ്യായമാണ്. പിന്നീട് വൈദ്യുതി മന്ത്രിയായിരിക്കെ ഇരുട്ടിലായിരുന്ന കേരളത്തെ തന്റെ ഭരണമികവ് ഒന്ന് കൊണ്ട് മാത്രം വെളിച്ചത്തിലേക്ക് നയിച്ചു. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പിലാക്കിയ പദ്ധതികളും ആവിഷ്‌കരിച്ച ആശയങ്ങളുമാണ് ഇന്നും കേരളം പിന്തുടരുന്നത്. പിന്നീട് കേരളത്തിലെ ഏറ്റവും ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയായ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പിണറായി മാറി.

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവും ഏറെ പഴികേട്ട കാലമായിരുന്നു അത്. നുണപ്രചരണങ്ങളുടെ മാധ്യമ വേട്ടകളായിരുന്നു എല്ലാം. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ പിണറായി വിജയന്‍ വര്‍ഷങ്ങളോളം വേട്ടയാടപ്പെട്ടു. ഇന്നും ആ കേസില്‍ പിണറായിക്കെതിരെ ഒന്നും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. കര്‍ക്കശക്കാരനും ധാര്‍ഷ്ട്യവുമുള്ള നേതാവ് എന്നായി പിന്നെ പിണറായിക്കെതിരെയുള്ള ആരോപണം. കേരളം കണ്ട രാഷ്ട്രീയ ജീവിതങ്ങളുടെ നാടകീയതയോട് മുഖംതിരിച്ച് നടന്ന പിണറായിയെ ജനങ്ങള്‍ക്ക് മുന്‍പില്‍ ക്രൂരനും ദുഷ്ടനും ആയി അവതരിപ്പിച്ചു. അതോടൊപ്പം അഴിമതിക്കാരനും സമ്പന്നനുമാണ് പിണറായി എന്ന് മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞുകൊണ്ടേയിരുന്നു. പതിനഞ്ച് വര്‍ഷക്കാലത്തോളം വേട്ടയാടിയിട്ടും ഈ പറഞ്ഞ ഒരു ആരോപണം പോലും തെളിയിക്കാനോ കണ്ടെത്താനോ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി എന്നാല്‍ വെറുപ്പ് ആണ് എന്ന ചിന്ത കുത്തിയിറക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
ഇവിടെ നിന്നാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുന്നത്. 2016 ല്‍ അധികാരത്തിലേറിയ പിണറായി വിജയന്‍ 2021 ല്‍ അധികാരമൊഴിയുമ്പോള്‍ കള്ളനെന്ന് വിളിച്ച നാവുകൊണ്ട് തന്നെ തിരുത്തിപ്പറയിപ്പിച്ചു. തന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റവും അദ്ദേഹം വരുത്തിയിട്ടില്ല. പക്ഷെ, ആ ധാര്‍ഷ്യം ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമാണ്. ചരിത്രം വഴിമാറുകയായിരുന്നു യഥാര്‍ത്ഥത്തില്‍. ഉറച്ച രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ അദ്ദേഹം മാറ്റിയെഴുതുകയാണ്.

2016-2021 കാലത്തെ എല്‍ഡിഎഫ് ഭരണം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഒട്ടേറെ ത്യാഗവും വേട്ടയാടലുകളും സഹിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്നത് കൊണ്ട് മാത്രമാണ് കേരളം തകരാതിരുന്നത്. നിപ്പയും രണ്ട് പ്രളയവും കോവിഡ് പ്രതിസന്ധിയും വന്നപ്പോഴെല്ലാം നാം എന്നും നമ്മളെന്നും പറഞ്ഞ് കേരള ജനതയെ കൂട്ടിപ്പിടിച്ച് നയിച്ച നേതാവാണ് ഇന്ന് അദ്ദേഹം. നാടിന് പ്രതിസന്ധികള്‍ വരുമ്പോഴാണ് യഥാര്‍ത്ഥ നേതാവിനെ തിരിച്ചറിയുക എന്നതിന് പിണറായി വിജയന്‍ അടിവരയിടുന്നു.
പട്ടിണിക്കിട്ടില്ലല്ലോ സാറെ എന്ന സാധാരണക്കാരന്റെ വാക്കുകളിലുണ്ട് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍. അതിന്റെ അമരക്കാരന്‍ പിണറായി വിജയന്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നതില്‍ ഇനി കേരളത്തിന് സംശയിക്കേണ്ടതില്ല.
Discussion about this post