ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് പുറത്തുവന്ന ഫലങ്ങള്‍. കേരളത്തില്‍ നിന്നും അസമില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ആദ്യ സൂചനകള്‍ കോണ്‍ഗ്രസിന്റെ പരാജയം വ്യക്തമാക്കുന്നതാണ്.
എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. 90 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ വെറും 47 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്. കേരളത്തില്‍ യുഡിഎഫിന് അടിപതറിയെന്നു തന്നെ പറയാം.
അസമില്‍ ബി.ജെ.പി 82 സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, 43 സീറ്റിലായി ഒതുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ മാത്രമാണ് മുന്നില്‍. ബംഗാളില്‍ ചിത്രത്തില്‍ വരാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
ബംഗാളില്‍ 186 സീറ്റില്‍ തൃണമൂലും 103 സീറ്റില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ ഇടതുമാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്നത്.