കോന്നി: മഞ്ചേശ്വരത്തും കോന്നിയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍വിയിലേയ്ക്ക്. രണ്ടിടത്തും കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.
കോന്നിയില്‍ എല്‍ഡിഎഫ് കെയു ജനീഷ് കുമാര്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫാണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് സുരേന്ദ്രന് ലീഡുള്ള പ്രദേശങ്ങളും എണ്ണിക്കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തവണ എന്‍.ഡി.എ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം.
നിലവില്‍ സംസ്ഥാനത്ത് ഇടത് തരംഗമാണ് കണ്ടുവരുന്നത്. 90 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 47 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തു. അതേസമയം, മൂന്ന് സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. മൂന്ന് മുന്നണികളും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം.
2016ല്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ അത് തിരിച്ചടിയാവുകയായിരുന്നു.
Discussion about this post