കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുതിച്ചുകയറി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പുരോഗമിക്കവെ, 162 മണ്ഡലങ്ങളിലാണ് തൃണമൂല്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബിജെപി 125 മണ്ഡലങ്ങളില്‍ മുന്നിലാണ്. 148 സീറ്റാണ് ബംഗാളില്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടത്. അതേസമയം, അഭിമാന പോരാട്ടത്തില്‍ മമത വന്‍ തിരിച്ചടി നേരിടുകയാണ്.
രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4997 വോട്ടുകള്‍ക്കാണ് മമത, സുവേന്ദു അധികാരിക്ക് പിന്നില്‍ പോയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബിജെപിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post