വടകര: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റ് നോക്കുന്ന മണ്ഡലങ്ങളിലൊന്നായ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വന്‍ മുന്നേറ്റം. ഇവിഎം എണ്ണി തുടങ്ങിയപ്പോള്‍ 1733 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. തുടക്കം മുതല്‍ തന്നെ കെകെ രമയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റയ്ക്കായിരുന്നു വടകരയില്‍ മത്സരത്തിനിറങ്ങിയത്. കെകെ രമ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന്റെ സികെ നാണുവിനായിരുന്നു ഇവിടെ വിജയം. 20504 വോട്ടുകള്‍ രമ നേടിയിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. പാലാ, വട്ടിയൂര്‍ക്കാവ്, വൈക്കം, കോഴിക്കോട് നോര്‍ത്ത്, തളപ്പറമ്പ്, ധര്‍മ്മടം, തവനൂര്‍, കളമശേരി, കൊട്ടരക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.
ആറ്റിങ്ങല്‍, കോവളം, കൊല്ലം, കുണ്ടറ, ആലുവ, ഇരിക്കൂര്‍, പേരാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ധര്‍മ്മടത്ത് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു.
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനാണ് മുന്നില്‍.
Discussion about this post