പോസ്റ്റല്‍ വോട്ടുകളില്‍ ഏറ്റവും വലിയ ലീഡ് പിടിച്ച് കുമ്മനം രാജശേഖരന്‍, 430 വോട്ടുകള്‍ക്ക് മുന്നില്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പോസ്റ്റല്‍ വോട്ടുകളില്‍ ഏറ്റവും വലിയ ലീഡ് പിടിച്ച് നേമം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. 430ല്‍പ്പരം വോട്ടുകള്‍ക്കാണ് കുമ്മനം രാജശേഖരന്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഇവിഎം എണ്ണിത്തുടങ്ങുന്നതിന് മുന്‍പാണ് ഈ ലീഡെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീഡ് നില മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഫലസൂചകങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുകയാണ്. ധര്‍മ്മടത്ത് പിണറായി വിജയന് ലീഡ് ചെയ്യുന്നു.

തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനാണ് ലീഡ്. ഇവിഎം വോട്ട് എണ്ണി തുടങ്ങുമ്പോള്‍ ആദ്യഘട്ടത്തിലാണ് ഫിറോസ് ലീഡ് ചെയ്യുന്നത്. 376 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിനെ പിന്നിലാക്കി ഫിറോസിന്റെ ലീഡ്.

കൊല്ലത്ത് ബിന്ദു കൃഷ്ണ 90 വോട്ടുകള്‍ക്ക് മുന്നില്‍. തൃപ്പൂണിത്തറയില്‍ സ്വരാജ് മുന്നില്‍ നില്‍ക്കുന്നു. വടകരയില്‍ കെക രമയുടെ ലീഡ് നില ഉയരുന്നു. കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നൂര്‍ബിന റഷീദ് മുന്നിലാണ്.

Exit mobile version