പയ്യന്നൂര്‍: അന്തരിച്ച ചലച്ചിത്ര നടന് ഉണ്ണികൃഷ്ണന് നമ്പൂതിരിയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്. പൊതുദര്‍ശനത്തിന് ശേഷം പയ്യന്നൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു.
കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അദ്ദേഹം അന്തരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്, മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ ഹാസന്, ജയരാജ് തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു. ജീവിതകാലമത്രയും കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി.
രാവിലെ 11.30ന് പുല്ലേരി വാധ്യാര് ഇല്ലത്തെ തറവാട്ടുവളപ്പില്‍ മക്കള്‍ ചേര്‍ന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Discussion about this post