തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ജസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു.
പൊലീസ് മേധാവി, മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി, ജസ്നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുന്‍ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെജി സൈമണ്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.
ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരില്‍ ജസ്നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
2018 മാര്‍ച്ച് 22നാണ് കോളേജിലേക്ക് പോയ ജസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു ജസ്ന. എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ജസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു.
Discussion about this post