തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം. മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും എന്‍എസ്എസ് നന്ദി പ്രകടിപ്പിച്ചതാണ് ബിജെപി ആയുധമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത കേരള സന്ദര്‍ശനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ചക്ക് വഴി ഒരുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചു.
മന്നം ജയന്തി ദിനം ആശംസകള്‍ അര്‍പ്പിച്ചുള്ള പ്രധാനമന്ത്രിയുടെയും അമിത് ഷാ യുടെയും ട്വീറ്റിന് സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം നന്ദി അറിയിച്ച് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ എന്‍എസ്എസിന്റെ മുഖമാസികയായ സര്‍വീസിന്റെ പുതിയ ലക്കത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നത്.
സംസ്ഥാനത്ത് മാത്രമല്ല ദേശീയതലത്തില്‍ വരെ മന്നം ജയന്തിയുടെ പ്രാധാന്യം മനസിലാക്കുന്നതിന് പ്രധാമന്ത്രിയുടെയും അമിത് ഷായുടേയും ട്വീറ്റുകള്‍ക്ക് സാധിച്ചെന്നാണ് മോഡിക്കും അമിത് ഷാക്കും നന്ദിയറിയിച്ചുള്ള ലേഖനത്തില്‍ വ്യക്തമാക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിനെ കൂടി ഒപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പുതിയ പശ്ചാത്തത്തില്‍ കാര്യങ്ങള്‍ എളുപ്പമായേക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ആലപ്പുഴയിലെ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെത്തുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കാനാണ് നീക്കം.
എന്നാല്‍ ഇത് വാര്‍ത്തയായതോടെ നന്ദി അറിയിച്ചതിലും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയറിയിച്ചതില്‍ രാഷ്ട്രീയം കാണേണ്ട എന്നാണ് എന്‍എസ്എസ് പ്രതികരണം.
Discussion about this post