തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസില്‍ തീപിടിത്തത്തില്‍ സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്ത് റെയില്‍വേ. കാസര്‍കോട് റയില്‍വേ സ്റ്റേഷനിലെ കൊമേഴ്സല്‍ റയില്‍വേ സൂപ്പര്‍വൈസറെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കാസര്‍കോട് നിന്ന് സ്ഥലംമാറി പോയ രണ്ട് പൊലീസുകാരുടെ ബൈക്കില്‍ നിന്നാണ് ലഗേജ് ബോഗിയില്‍ തീ പടര്‍ന്നതെന്നാണ് പ്രഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ടാണ് കാസര്‍കോട്ടെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അതേസമയം ബൈക്കുകള്‍ കയറ്റുന്നതിന് മുന്‍പ് ഇന്ധനം ഒഴിവാക്കല്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും സ്വീകരിച്ചിരുന്നെന്നാണ് വിവരം.
ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് മലബാര്‍ എക്സ്പ്രസ് വര്‍ക്കലയ്ക്കു സമീപം എത്തിയപ്പോഴാണ് ലഗേജ് ബോഗിയില്‍ നിന്നും പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Discussion about this post