കണ്ണൂര്‍: 98-ാം വയസ്സില്‍ കോവിഡ് മഹാമാരിയെ അതിജീവിച്ച് മലയാളത്തിന്റെ പ്രിയ മുത്തച്ഛന്. നടന് ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയാണ് പ്രായാധിക്യത്തിലും കോവിഡ് മുക്തനായത്.
കോവിഡ് ബാധിതനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇപ്പോള്‍ നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയെന്ന് മകന് ഭവദാസന്‍ നമ്പൂതിരി അറിയിച്ചു.
മൂന്ന് ആഴ്ച മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.
ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണന് നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
‘ദേശാടനം’ എന്ന സിനിമയിലൂടെയാണ് ഉണ്ണിക്കൃഷ്ണന് നമ്പൂതിരി മലയാളത്തിന്റെ പ്രിയതാരമായത്.
Discussion about this post