തനിക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ചലച്ചിത്ര താരം ലെന.
തനിക്ക് കോവിഡ് ബാധിച്ചെന്നും ബംഗളൂരുവില്‍ ചികിത്സയിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതായും ഇത് വ്യാജമാണെന്നും ലെന പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലെന വാര്‍ത്തയോട് പ്രതികരിച്ചത്.
യുകെയില്‍ നിന്നും തിരികെ വന്ന തന്റെ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്നും നിലവിലെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പ്രകാരം ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണെന്നും ലെന പറഞ്ഞു.
നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന genome sequencing ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും ലെന പറഞ്ഞു.
മാധ്യമങ്ങള്‍ തനിക്ക് കോവിഡ് പോസിറ്റീവ് ആയതായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതായും താന്‍ സുരക്ഷിതയാണെന്നും അവര്‍ പ്രതികരിച്ചു. കോവിഡ് ടെസ്റ്റ് ഫലത്തിന്റെ നെഗറ്റീവ് ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചാണ് ലെന വിവാദങ്ങളോട് പ്രതികരിച്ചത്.
Discussion about this post