കൊച്ചി: ഔദ്യോഗിക ഉദ്ഘാടനത്തിനും മുന്‍പേ വൈറ്റില മേല്‍പ്പാലം തുറന്നു കൊടുത്ത കേസില്‍ വി ഫോര്‍ കൊച്ചി കാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യം.
എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആള്‍ ജാമ്യത്തിനു പുറമേ ഒരു ലക്ഷം രൂപ കെട്ടിവെക്കണം, എറണാകുളം ജില്ല വിട്ടു പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.
ജാമ്യം ലഭിച്ച നിപുണ്‍ വ്യാഴാഴ്ച പുറത്തിറങ്ങും. വൈറ്റില മേല്‍ പാലം തുറന്ന കേസില്‍ ജനുവരി അഞ്ചിനാണ് നിപുണ്‍ അറസ്റ്റിലായത്. നിപുണിനെ കൂടാതെ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്.
ഇവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു. നാല്‍പതോളം പൊലീസുകാര്‍ അര്‍ധരാത്രി കാക്കനാട്ടെ ഫ്‌ലാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്.
Discussion about this post