തിരുവനന്തപുരം: ’12 ആകണ്ടേ, ആയാല്‍ നല്ലത്, 12 ആകണം’ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ സസ്‌പെന്‍സ് നിറച്ച ഈ വാക്കുകള്‍ പലരെയും ഞെട്ടിച്ചിരുന്നു.
പോസ്റ്റിനൊപ്പം 12 മണി കാണിക്കുന്ന ഒരു ടൈംപീസിന്റെ ചിത്രവും പങ്കുവച്ചിരുന്നു.
മിനുട്ടുകള്‍ക്കുള്ളില്‍ പോസ്റ്റ് ചര്‍ച്ചയായി. ആയിരത്തോളം കമന്റുകളും വന്നു. എന്താണ് സംഭവം എന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവര്‍ക്കും.
ഒടുവില്‍ സസ്പെന്‍സ് പൊളിച്ചു കൊണ്ട് വിശദീകരണ കുറിപ്പും വീഡിയോയും എത്തി. അതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. സ്ത്രീകളിലെ അനീമിയ പ്രതിരോധ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ബോധവത്കരണ കാമ്പയിനായിരുന്നു ഇത്. ആരോഗ്യമുള്ള ശരീരത്തിന് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 എങ്കിലും വേണം. ഇല്ലെങ്കില്‍ ക്ഷീണം തളര്‍ച്ച ശ്വാസതടസ്സം, ബോധക്ഷയം, തൊലിയുടെ തിളക്കക്കുറവ്, ക്രമരഹിതമായ ആര്‍ത്തവം പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കിയേക്കും. പഠനത്തില്‍ ശ്രദ്ധക്കുറവ്, പരീക്ഷകളിലെ പരാജയം, പ്രസവ സമയത്തെ അമിത രക്തസ്രാവം എന്നിവയിലേക്ക് വരെ ഇത് നയിക്കും.
12 ആകണ്ടേ?
12 ആയാൽ നല്ലത്.
12 ആകണം.Posted by Chief Minister's Office, Kerala on Monday, 11 January 2021
12 ആക്കുവാനായി ഇരുമ്പടങ്ങിയ ഭക്ഷണവും ഐഎഫ്എ ടാബ്ലറ്റുകളും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണവും കഴിക്കണമെന്നുള്ള വിവരങ്ങളും വിശദീകരണ വീഡിയോയില്‍ നല്‍കുന്നുണ്ട്.
‘വിളര്‍ച്ചയെ അകറ്റി നിര്‍ത്താന്‍ ഹീമോഗ്ലോബിന്‍ നില നമുക്ക് 12 g/dI ആയി നിലനിര്‍ത്താം. ഈ സന്ദേശം എല്ലാവരും ഏറ്റെടുക്കുകയും മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, എന്നുള്ള കുറിപ്പും വന്നതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.
Discussion about this post