തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നു. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാര്‍ട്ടന്‍ ഹില്ലിലെ വീട്ടിലേക്ക് വിഎസ് ഇന്നലെ താമസം മാറി.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വിഎസിന്റെ തീരുമാനം. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് വിഎസ് സ്ഥാനം ഒഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് കാലത്തിനു മുമ്പേ തന്നെ അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരോഗ്യ പ്രശ്‌നം കാരണം യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന് വോട്ടു ചെയ്തിരുന്നില്ല. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് ഇത്തവണ വോട്ട് നഷ്ടമായത്.