ചെന്നൈ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കേരളത്തില്‍ നിന്നുള്ള ഇറച്ചി കോഴികള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി തമിഴ്‌നാട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇറച്ചി കോഴികളുമായി തമിഴ്‌നാട്ടിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും തിരിച്ച് അയക്കും.
പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. 1061 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെ വിന്യസിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും അണുവിമുക്തമാക്കും.
ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടകവും വിലക്കേര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന് വളര്‍ത്തുപക്ഷികളുമായി വരുന്ന വാഹനങ്ങള്‍ ജില്ലയിലേക്ക് കടത്തിവിടുന്നത് മംഗളുരു ജില്ലാ ഭരണകൂടം വിലക്കി.
അതേസമയം, സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താനെത്തിയ സംഘം ഇന്ന് കോട്ടയം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികളെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post