ന്യൂഡൽഹി: കൊറോണയ്ക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് തന്നെ കേരളവും മുഖ്യമന്ത്രി പിണറായി വിജയനും മാതൃകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ഇന്ന് കേരളം എന്താണോ ചിന്തിക്കുന്നത് അതാകും നാളെ ഇന്ത്യ ചിന്തിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
കേരളത്തിൽ പൊതു ആരോഗ്യം സാമൂഹിക ഉത്തരവാദിത്തമാണ്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കാൻ പ്രധാനമന്ത്രി തയ്യാറെടുക്കുമ്പോൾ, കൊവിഡ് പോരാട്ടത്തിൽ പ്രധാനമന്ത്രിയും മറ്റുള്ളവരും മാതൃകയാക്കേണ്ട ഒരു സംസ്ഥാനമാണ് കേരളമെന്നും രാജ്ദീപ് സർദേശായി ട്വീറ്റിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് സംബന്ധിച്ച വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
As the PM prepares to interact with state CMs, the one state he and others may wish to hold up as a exemplar in fight against corona is Kerala.. what Kerala thinks today, India must think tomorrow: where public health meets social responsibility!! https://t.co/6r5FFXRe1b
— Rajdeep Sardesai (@sardesairajdeep) March 20, 2020
Discussion about this post