നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; യാത്രക്കാരനില്‍ നിന്ന് തങ്കം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് തങ്കം പിടികൂടി. 30ലക്ഷം രൂപ വില മതിക്കുന്ന 24കാരറ്റ് തങ്കമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് തങ്കം കണ്ടെത്തിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് തങ്കം പിടിച്ചത്. ചെക്കിങ് ബാഗേജില്‍ ടോര്‍ച്ചിനുള്ളില്‍ മെര്‍ക്കുറി പൊതിഞ്ഞാണ് ഇയാള്‍ തങ്കം സൂക്ഷിച്ചിരുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണം, പണം തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ പിടികൂടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണവുമായി രണ്ട് പേര്‍ പിടിയിലായിരുന്നു. കുവൈറ്റില്‍ നിന്നെത്തിയ അന്ധ്രക്കാരാണ് പിടിയിലായത്. വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

Exit mobile version