പുട്ട് ഇഷ്ടമില്ലാത്തെ മകളെ കൊണ്ട് പുട്ട് ഉണ്ടാക്കിച്ച് കഴിപ്പിച്ച് അശ്വതി; വീഡിയോ

പുട്ട് ഇഷ്ടമില്ലത്ത മകളെ കൊണ്ട് പുട്ട് ഉണ്ടാക്കിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്

എല്ലാ കുട്ടികള്‍ക്കും പിടിവാശി ഉള്ളത് സാധാരണയാണ്. പ്രത്യേകിച്ച് ഭക്ഷണ കാര്യത്തില്‍. പലപ്പോഴും മക്കളുടെ പിടിവാശിയില്‍ വലയുന്നത് മാതാപിതാക്കള്‍ ആണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു കുട്ടികുറുമ്പിയെ വരുതിയിലാക്കിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുട്ട് ഇഷ്ടമില്ലത്ത മകളെ കൊണ്ട് പുട്ട് ഉണ്ടാക്കിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഇത് മറ്റാരുമല്ല നമ്മുടെ പ്രിയ എഴുത്തുകാരിയും അവതാരകയുമായ അശ്വതി ശ്രീകാന്താണ്.

അശ്വതിയുടെ മകള്‍ പത്മയാണ് വിഡിയോയില്‍ ഉള്ളത്. പുട്ട് പൊടി നനച്ച് പുട്ടന്‍കുറ്റിയില്‍ ഇറയ്ക്കുകയാണ് പത്മ. ഉണ്ടാക്കിയ പുട്ടിന്റെ ചിത്രവും അശ്വതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ‘പുട്ട് കഴിക്കാത്ത അപ്പന്റെ പുട്ട് കഴിക്കാത്ത മകളെക്കൊണ്ട് പുട്ട് ഉണ്ടാക്കിച്ച് കഴിപ്പിച്ച കഥ ,സത്യത്തില്‍ ഔട്ട്-പുട്ട് അടിപൊളിയാരുന്നു’ എന്ന് കുറുപ്പോടെയാണ് അശ്വതി തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

Exit mobile version