ലേറ്റായി നിന്നാല്‍ ലേറ്റസ്റ്റായി പോകാം : ചില്ലറക്കാര്യമല്ല മുടിവെട്ട്

prayar gopalakrishnan,sabarimala,pampa river
കോഴിക്കോട് :നാട്ടിന്‍പുറങ്ങളിലെ ബാര്‍ബര്‍ഷോപ്പുകള്‍ മുഖം മിനുക്കി സ്‌റ്റൈലന്‍ കട്ട് നടത്തി വ്യത്യസ്തരാകുകയാണ്. വരുന്നവര്‍ ഏത്‌മോഡല്‍ വേണമെന്നുപറഞ്ഞാല്‍ മതി നെയ്മര്‍ തൊട്ട് സുല്‍ത്താന്‍കട്ട് വരെ റെഡി. ആവശ്യക്കാരുടെ മനമറിയുന്ന ഫാഷനുകള്‍ ഏറെയാണ് നാട്ടുമ്പുറത്തെ ബാര്‍ബര്‍ഷോപ്പുകളിലും ഫാഷന്‍ കട്ടുകള്‍ ചേക്കേറിക്കഴിഞ്ഞു. പത്തുമിനുട്ടുകൊണ്ട് മുടിവെട്ടിമടങ്ങാന്‍ യുവാക്കളെകിട്ടില്ല. മുടിയില്‍ അല്പം കരവിരുതൊക്കെവേണം. ഈപേരുകളിലൊന്നും തീരുന്നില്ല ഫാഷനുകള്‍. നല്ല പൊളപ്പന്‍ സ്‌റ്റൈലുകള്‍ വേറെയുണ്ട് വണ്‍സൈഡ് തുടങ്ങി അറബികട്ട് വരെയുണ്ട്. ലേറ്റസ്റ്റ് കട്ട് വേണമെങ്കില്‍ പഴയസംവിധാനങ്ങള്‍ പോര. ഇത് തിരിച്ചറിഞ്ഞാണ് ആധുനികീകരണത്തിന്റെ പാതയിലേക്ക് ബാര്‍ബര്‍ഷോപ്പുകള്‍ വഴിമാറുന്നത് യുവാക്കളുടെ ഹരമായ നെയ്മറും മെസ്സിയും സല്‍മാനുമൊക്കെയാണ് ബാര്‍ബര്‍ ഷോപ്പുകളുടെ കുളിരുകോരുന്ന സ്വീകരണമുറി അലങ്കരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള 200ലധികംബാര്‍ബര്‍ഷോപ്പുകളുണ്ട് കൊയിലാണ്ടി, വടകര, ബാലുശ്ശേരി, മുക്കം, താമരശ്ശേരി, കുന്ദമംഗലം, രാമനാട്ടുകര ഭാഗങ്ങളും ഈ കാര്യത്തിലൊട്ടും പിന്നിലല്ല. ലേറ്റസ്റ്റാകുമ്പോള്‍ കാശും അല്പം കൂടും. ഹെയര്‍ കളറിങ്ങിന് 300 തൊട്ട് 600 രൂപവരെയുണ്ട് ബോക്‌സ് ഫ്‌ളവര്‍, വണ്‍സൈഡ്കട്ടിങ്ങുകള്‍ക്ക് 120 രൂപ തൊട്ടാണ്‌നിരക്ക് 150 രൂപ നല്‍കിയാല്‍ സുല്‍ത്താന്‍സിനിമയിലെ സല്‍മാനെപ്പോലെയാകാം. 100 രൂപയിലാണ് അറബി സ്‌റ്റൈലിന്റെ തുടക്കം. മുടിവെട്ടിന് പുറമേ മുഖം മിനുക്കണമെങ്കില്‍ അതിനും സംവിധാനങ്ങളുണ്ട് യു.പി, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഇതര സംസ്ഥാനതൊഴിലാളികള്‍ ഈ രംഗത്ത്ഏറെയുണ്ട്. ബാര്‍ബര്‍ഷോപ്പുകള്‍ പുനരുദ്ധരിക്കുന്നതിന് പിന്നാക്കവിഭാഗത്തില്‍പ്പെടുത്തി നേരത്തെ 25,000 രൂപവരെ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. ഷോപ്പുകളെ മികച്ചതാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരുകൈ സഹായം വേണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത് അല്പം മിനക്കെട്ടാല്‍ ആര്‍ക്കും അടിപൊളിയാകാം. ലേറ്റായി നിന്നാല്‍ ലേറ്റസ്റ്റായിപ്പോകാം. ചില്ലറകാര്യമല്ല, ഈ മുടിവെട്ട്

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)