കെപി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെപി രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. 'ദൈവത്തിന്റെ പുസ്തകം' എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഹമ്മദ് നബി, ക്രിസ്തു, കൃഷ്ണന്‍ എന്നിവരുടെ ജീവിതം പറയുന്ന നോവലിന്റെ പ്രമേയത്തിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. തകഴിയുടെ 'കയറി'നും വിലാസിനിയുടെ 'അവകാശികള്‍'ക്കും ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഏറ്റവും വലിയ നോവലാണിത്. സൂഫി പറഞ്ഞ കഥ എന്ന നോവലിന് മുന്‍പ് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിനു പുറമേ വയലാര്‍ പുരസ്‌കാരം, ഇടശ്ശേരി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജാതി ചോദിക്കുക, പ്രണയപര്‍വം, കുര്‍നസ്, പുരുഷ വിലാപം,അവള്‍ മൊഴിയുകയാണ്, ചരമവാര്‍ഷികം, ദൈവത്തിന്റെ പുസ്തകം, അനുഭവം ഓര്‍മ യാത്ര എന്നിവ പ്രധാന കൃതികളാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)