ആ തെറ്റുകള്‍ ജീവിതത്തില്‍ ഞാന്‍ ആവര്‍ത്തിക്കില്ല; കീര്‍ത്തി സുരേഷിന്റെ വെളിപ്പെടുത്തല്‍

savithry,mahanadi,keerthi suresh


മലയാളി നടി കീര്‍ത്തി സുരേഷിന് വലിയ അഭിന്ദനപ്രവാഹമാണ് മഹാനടി എന്ന ചിത്രത്തിന്റെ പേരില്‍ ലഭിക്കുന്നത്. എന്നാല്‍, മഹാനടി സാവിത്രിയുടെ ജീവിതം വെറുമൊരു അഭിനയപാഠമല്ല, ജീവിതപാഠം കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് കീര്‍ത്തി. സാവിത്രിയായി അഭിനയിക്കുക എന്നു വെച്ചാല്‍ വളരെ എളുപ്പമൊന്നുമായിരുന്നില്ല . അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നുവെന്ന് കീര്‍ത്തി പറയുന്നു.

അതില്‍ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില ഞാന്‍ അറിയുന്നത്. ഈ വിനോദ വ്യവസായത്തിന് നിങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയും. കരിയറിലും ജീവിതത്തിലും ആ നടി ചെയ്ത തെറ്റുകള്‍ ഞാന്‍ ആവര്‍ത്തിക്കില്ല-കീര്‍ത്തി പറഞ്ഞു. തെന്നിന്ത്യന്‍ സൂപ്പര്‍നായികയായിരുന്ന സാവിത്രിയുടെയും ജമിനി ഗണേശന്റെയും ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. ഇതില്‍ ജമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ശേഷം ദുല്‍ഖറിനും അഭിനന്ദനപ്രവാഹമാണ്.

വൈജയന്തി മൂവീസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനാണ്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, ശാലിനി പാണ്ഡേ, പ്രകാശ് രാജ് എന്നിവരും മഹാനടിയില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)