അഴിമതി: കെസിഎ ഭരണസമിതിയുടെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

kca

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതികേസില്‍ കെസിഎ ഭരണസമിതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. രേഖകളില്‍ കൃത്രിമം നടക്കാന്‍ ഇടയുണ്ടെന്ന പരാതിയിലാണ് കോടതി നടപടി.

ഇതിനായി അഭിഭാഷക കമീഷനെ ഹൈകോടതി നിയോഗിച്ചു. അഭിഭാഷക കമീഷന്‍ നിയമനം നിലവിലെ കെസിഎ ഭരണസമിതിയെ ബാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. മധ്യവേനല്‍ അവധിക്കു ശേഷം കേസ് വിശദമായി വാദം കേള്‍ക്കുമെന്ന് അറിയിച്ച ഹൈക്കോടതി, കേസിലെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് പുറപ്പെടുവിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഗുരുതര അഴിമതിയും ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കായിക അധ്യാപകനും അക്കാദമിക് വിദഗ്ധനുമായ ഡോ. എഎം നജീബാണ് ഹര്‍ജിക്കാരന്‍. ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തിയെന്നുമാണ് കെസിഎയുടെ നിലപാട്


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)