ഓടികൊണ്ടിരിക്കുന്ന ട്രെയിനിന് അടിയില്‍ കിടന്നു കാശ്മീരി യുവാവിന്റെ സാഹസിക പ്രകടനം; പ്രതിഷേധത്തിനിടയിലും വൈറലായി വീഡിയോ

kashmir young man, man under running train, adventures video, viral video, india
ശ്രീനഗര്‍: ശ്വാസമടക്കി പിടിച്ചല്ലാതെ ഈ സാഹസിക പ്രകടനം കണ്ടു തീര്‍ക്കാനാകില്ല. അത്രയ്ക്ക് അതിസാഹസികമാണ് ഈ യുവാവിന്റെ ജീവന്‍ പണയം വച്ചുള്ള പ്രകടനം. റെയില്‍വേ ട്രാക്കില്‍ ഓടുന്ന ട്രെയിനിനടിയില്‍ കിടന്നു സാഹസികത കാട്ടുന്ന കാശ്മീരി യുവാവിന്റെ ഈ വീഡിയോ കുറച്ചു ദിനങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒരു സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തം. എന്നാല്‍ ഇത് എന്ന് ചിത്രീകരിച്ച വീഡിയോ ആണെന്നു വ്യക്തമല്ല. കൈയ്യടികള്‍ക്കൊപ്പം തന്നെ, യുവാവിന്റെ 'പ്രകടന'ത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. 'വിവേകശൂന്യമായ' പ്രവൃത്തിയാണ് ഇതെന്നും ഇത്തരം സാഹസികത തെറ്റാണെന്നും യുവാക്കളുടെ വിവേകശൂന്യത വിശ്വസിക്കാനാകുന്നില്ലെന്നും ഒമര്‍ ട്വീറ്റ് ചെയ്തു. ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് അംഗങ്ങള്‍ ഒഴിഞ്ഞുനില്‍ക്കണമെന്ന് മിക്ക വാട്‌സ്ആപ് ഗ്രൂപ്പുകളിലെയും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വീഡിയോയെക്കുറിച്ചു പ്രതികരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ തയാറായിട്ടില്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)