ലിംഗായത്ത് സ്വതന്ത്ര മതമായി അംഗീകരിച്ച് കര്‍ണാടക സര്‍ക്കാര്‍; തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ ഒരു മുഴം നീട്ടിയെറിഞ്ഞ് സിദ്ധരാമയ്യ

LINGAYATH,KARNATAKA,SIDHARAMAYYA

ബംഗളുരു: ലിംഗായത്ത് സ്വതന്ത്ര മതമായി അംഗീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ലിംഗായത് സന്യാസിമാരുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രിസഭാ യോഗം ചേര്‍ന്നാണ് ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇതു സംബന്ധിച്ച നാഗമോഹന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. തീരുമാനം ഇനി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയക്കും. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം.

ജാതിരാഷ്ട്രീയത്തിനു നിര്‍ണായക സ്വാധീനമുള്ള കര്‍ണാടകയില്‍ ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ലിംഗായത്ത് വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് ഏറെ സ്വാധീനമുണ്ട്. ഇതുവരെ ബിജെപിയുടെ വോട്ടുബാങ്ക് എന്നു കണക്കാക്കിയിരുന്നവരാണു ലിംഗായത്തുകള്‍. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ബി.എസ്.

യെദിയൂരപ്പയാകട്ടെ ലിംഗായത്തുകളുടെ അനിഷേധ്യ നേതാവായാണ് കരുതിപ്പോരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്വന്തം സമുദായത്തിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളും പ്രക്ഷോഭവും യെദിയൂരപ്പയ്ക്കു വ്യക്തിപരമായിത്തന്നെ തിരിച്ചടിയാകുന്നുണ്ട്.

ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും അസമത്വത്തിനുമെതിരേ 12-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന ശക്തമായ പ്രസ്ഥാനമാണു ലിംഗായത്ത്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണ എന്ന ബസവേശ്വരയാണ് ലിംഗായത്ത് സമുദായത്തിന്റെ രൂപവത്കരണത്തിനു നേതൃത്വം വഹിച്ചത്. ബിജാപ്പുര്‍ ജില്ലയിലെ ബാഗേവാടിക്കടുത്ത് ഇംഗലേശ്വര ഗ്രാമത്തില്‍ അഞ്ഞൂറിലധികം ബ്രാഹ്മണ കുടുംബങ്ങള്‍ അധിവസിച്ചിരുന്ന അഗ്രഹാരത്തിന്റെ അധിപന്റെ മകനായി 1131ലാണ് ബസവണ്ണ ജനിച്ചത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)