ഗവര്‍ണറുടെ നടപടി ഭരണഘടനാ ലംഘനം: കോണ്‍ഗ്രസ്

congress,karnataka election


ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഭൂരിപക്ഷം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനാണ്. കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാതെ ഗവര്‍ണര്‍ക്കു മറ്റു വഴിയില്ല. ഗവര്‍ണര്‍ ബിജെപിയോട് പക്ഷപാതം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യെദിയൂരപ്പയെ മുഖ്യമന്ത്രിയാവാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ബുധനാഴ്ച രാത്രി തന്നെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ കാണുമെന്നാണ് അറിയുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)