കര്‍ണാടകയില്‍ 'ചാക്കിടല്‍' ശക്തമാക്കി ബിജെപി; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് നൂറ് കോടി വരെ വാഗ്ദാനം

karnataka assembly,100 cr offer,mla,congress

ബംഗളൂരു: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തില്‍ ചാക്കിട്ടുപിടുത്തം ശക്തമാക്കി ബിജെപി. കോണ്‍ഗ്രസിനുള്ളില്‍നിന്നു എംഎല്‍എമാരെ ചാടിച്ച് ഭരണം പിടിച്ചെടുക്കുകയാണു ബിജെപിയുടെ ലക്ഷ്യം. ബാദാമിയില്‍ സിദ്ധരാമയ്യയ്ക്കെതിരെ മല്‍സരിച്ചു പരാജയപ്പെട്ട ശ്രീരാമുലുവിനാണ് ഇതിനുള്ള ചുമതല. കൂറുമാറ്റത്തിന് നൂറുകോടി വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ വിളിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ അറിയിച്ചു. ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടുന്നതിനുള്ള ശ്രമം പാര്‍ട്ടി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പയും വ്യക്തമാക്കി.

ബിജെപിയുടെ 'ചാക്കിടല്‍' തടയാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്കു മാറ്റിയേക്കും.നിലവില്‍ നാലു എംഎല്‍എമാരെ ബന്ധപ്പെടാനാകാത്ത സ്ഥിതിയിലാണു കോണ്‍ഗ്രസെന്നു റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ എംഎല്‍എമാരെ ബന്ധപ്പെടാനാകുന്നില്ലെന്ന കാര്യം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)