ബിജെപിക്ക് പച്ചകൊടി കാണിച്ച് ഗവര്‍ണര്‍: നാളെ സത്യപ്രതിജ്ഞ ചെയ്യും

karnataka election,bjp

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍. നാളെ 9.30ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും.

അതേ സമയം,സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമനടപടികള്‍ക്ക് ഒരുങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും.

കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല ബിജെപിക്ക് അനുകൂലമായി തീരുമാനമെടുക്കുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഗോവയിലും, മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകകക്ഷിയായി കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മറ്റ് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ ഗവര്‍ണര്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചുവെന്ന് മാത്രമാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)