ബിജെപിക്ക് തലവേദനയായി സ്ഥാനാര്‍ത്ഥി പട്ടിക: പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ പ്രതിഷേധം, പ്രവര്‍ത്തകര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

karnataka election,bjp india,india,politics

ബാംഗ്ലൂര്‍: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തലവര ദേശീയതലത്തില്‍ മാറ്റി എഴുതാന്‍ പ്രപ്തമായ തിരഞ്ഞെടുപ്പിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ ഇരു പാര്‍ട്ടികളും കര്‍ണാടക പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.


അതിനിടെയാണ് കര്‍ണാടക തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടത്. പിന്നാലെ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രതിഷേധം ഉയരുകയും ചെയ്തു. ബിജെപിയുടെ എന്‍ആര്‍ രമേഷിന് ബെംഗളുരുവിലെ ചിക്പേട്ടില്‍ സീറ്റു നിഷേധിച്ചതാണ് അദേഹത്തിന്റെ അനുയായികളെ ചൊടിപ്പിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ചില പ്രവര്‍ത്തകര്‍ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. കൂടാതെ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ബന്ദ് നടത്തി കടകളല്ലാം അടപ്പിക്കുകയും ചെയ്തു.


സിദ്ധരാമയ്യ സര്‍ക്കാറിന്റെ നിരവധി ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത് താനാണെന്നും പാര്‍ട്ടിയില്‍ സത്യസന്ധതയ്ക്ക് ഒരു വിലയുമില്ലെന്നും രമേഷ് പറഞ്ഞു. കേന്ദ്രമന്ത്രി അനന്ത് കുമാറാണ് തനിക്കെതിരെ ചരടുവലിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
മെയ് 12നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)