കര്‍ക്കടമാസത്തിലെ ഔഷധക്കഞ്ഞി സേവ; ആരോഗ്യത്തിന് ഉത്തമമായ കഞ്ഞി ഇനി എന്നും സേവിക്കാം....

health,karkidaka kanji,food

കര്‍ക്കടക മാസത്തില്‍ നമ്മള്‍ പതിവായി സേവിക്കുന്ന വിഭവമാണ് കര്‍ക്കിടകക്കഞ്ഞി. എന്നാല്‍ ഇതിന് പിന്നില്‍ ശാസ്ത്രീയമായ ചില ലക്ഷ്യങ്ങളുണ്ട്. രോഗപ്രതിരോധ ശേഷി കൂടുന്നതിനും ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും ഔഷധക്കഞ്ഞി സഹായിക്കുന്നു.

ഔഷധക്കഞ്ഞിക്കൂട്ട് ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ഔഷധക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്. മരുന്നുകളുടെ ലഭ്യത അനുസരിച്ച് ഇതു വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത് നവരയരി അല്ലെങ്കില്‍ ഉണക്കലരിയാണ്. തവിടു കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ഏറ്റവും ഉത്തമം. നവരയരി ശരീരത്തിനു ബലം കൂട്ടാന്‍ സഹായിക്കുന്നു.

Related image

കൂടാതെ ചെറുപയര്‍, ഉഴുന്ന്, മുതിര, ആശാളി അരി എന്നിവയിലും ഇതില്‍ ഉള്‍പ്പെടുത്താം. ഇവയെല്ലാം വാതദോഷത്തെ ശമിപ്പിക്കുന്ന ഔഷധങ്ങളാണ്. പൊടിമരുന്നുകളില്‍ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ മുതലായവ ചേര്‍ക്കാം. ഇവ നമ്മുടെ ദഹന പ്രക്രിയയെ സഹായിക്കുകയും അഗ്‌നിദീപ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഔഷധക്കഞ്ഞി ഉണ്ടാക്കുന്ന വിധം:

നവരയരി ആവശ്യത്തിന് എടുത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്തു പൊടിമരുന്നുകള്‍ കിഴികെട്ടി അതിലിട്ടു തിളപ്പിച്ചു വേവിച്ചു തേങ്ങാപ്പാലും ചേര്‍ത്ത് ഉപയോഗിക്കാം. രുചി കൂട്ടാനായി ശര്‍ക്കരയോ, അല്ലെങ്കില്‍ ഉള്ളി, വെളുത്തുള്ളി എന്നിവ നെയ്യില്‍ താളിച്ചോ ഉപയോഗിക്കാവുന്നതാണ്. (പ്രമേഹരോഹികള്‍ നെയ്യ് ഒഴിവാക്കുന്നതാണ് നല്ലത്).

Related image

ഉപയോഗക്രമം:

രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം കഴിക്കുന്നതാണ് നല്ലത്. കഴിക്കുന്ന ദിവസങ്ങളില്‍ പഥ്യക്രമങ്ങള്‍ പാലിക്കുക. (മത്സ്യമാംസാദികള്‍ ഒഴിവാക്കുക) കര്‍ക്കടക മാസം മുഴുവനായും ഔഷധക്കഞ്ഞി സേവിക്കുന്നതും ഏറെ ഉത്തമമാണ്.

Image result for oushada kanji

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)