സദ്മയിലെ ആ താരാട്ട് ഇപ്പോള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു; ഈ വിയോഗം തീരാനഷ്ടം; ശ്രീദേവിയുടെ ആദ്യ നായകന്‍ കമല്‍ഹാസന്‍

kamal haasan, sad demise of actress sridevi, sridevi, tamil movies, entertainment, india, kamal haasan and sridevi
ചെന്നൈ: അകാലത്തില്‍ വിടവാങ്ങിയ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം ശ്രീദേവിയുടെ ഓര്‍മ്മകളില്‍ തേങ്ങി ആദ്യ നായകന്‍ കമല്‍ഹാസന്‍. കൗമാര താരത്തില്‍ നിന്നും ലേഡി സൂപ്പര്‍സ്റ്റാറായി ഉയരുന്നതിന് സാക്ഷ്യം വഹിച്ച തനിക്കും ഒപ്പം ഇന്ത്യന്‍ സിനിമയ്ക്കും ശ്രീയുടെ വിയോഗം തീരാനഷ്ടമെന്ന് കമല്‍ഹാസന്‍ അനുശോചനക്കുറിപ്പില്‍ കുറിച്ചു. അന്തരിച്ച നടി ശ്രീദേവിയെ അനുസ്മരിച്ച് ആദ്യ നായകന്‍ കമല്‍ഹാസന്‍. കൗമാരപ്രായം തൊട്ട് ശ്രീദേവി താരറാണിയായിത്തീരുന്നതു വരെ അവരുടെ കരിയറിലെ വളര്‍ച്ച കണ്ടുനിന്ന ആളാണ് താനെന്നും ഇപ്പോഴും ശ്രീദേവിയും താനുമൊന്നിച്ച് അഭിനയിച്ച സദ്മയിലെ ആ താരാട്ടുപാട്ട് ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നുവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. ബാലതാരമായി സിനിമയില്‍ വന്ന ശ്രീദേവി ആദ്യമായി നായികയാവുന്നത് കമല്‍ഹാസന്‍ പ്രധാനവേഷത്തിലെത്തിയ മൂണ്ട്ര് മുടിച്ച് (1976) എന്ന ചിത്രത്തിലാണ്. പിന്നീട് ധാരാളം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അതില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമിഷ്ടമായ സിനിമയായിരുന്നു മൂണ്ട്രാം പിറൈ. ഈ ചിത്രം സദ്മ എന്ന പേരില്‍ ഹിന്ദിയില്‍ ഈ ചിത്രം പിന്നീട് റീമേക്ക് ചെയ്തു. ഒരു കാലത്ത് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു കമല്‍ഹാസനും ശ്രീദേവിയും. ബോളിവുഡ് താരവും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ദുബായിലെത്തിയ ശ്രീദേവിയെ തേടി ഹൃദയാഘാതത്തിന്റെ രൂപത്തിലാണ് മരണമെത്തിയത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ഒപ്പമുണ്ടായിരുന്നു. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജ് കപൂറാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)