കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍തുള്ളല്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

kalamandalam, kerala, culture
തൃശ്ശൂര്‍: പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനും, നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍(55) അന്തരിച്ചു. ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ഓട്ടംതുള്ളല്‍ അവതരിപ്പിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്പലത്തില്‍ കഴകം ജോലി ചെയ്തിരുന്ന അദ്ദേഹം 1974 ലാണ് കലാമണ്ഡലത്തില്‍ ചേര്‍ന്നത്. 1983 മുതല്‍ കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു. തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറിയ വ്യക്തിയായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തുള്ളല്‍ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ല എന്ന് തന്നെ പറയാം. കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. 'തൂവല്‍ കൊട്ടാരം', 'മനസ്സിനക്കരെ', 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' തുടങ്ങി നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളല്‍ വേദികള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളല്‍ എന്ന കലയ്ക്കായി ഉഴിഞ്ഞു വച്ചതായിരുന്നു. ഭാര്യ: ശോഭ ഗീതാനന്ദന്‍, മക്കള്‍ സനല്‍ കുമാര്‍, ശ്രീലക്ഷ്മി. പ്രശസ്തനായ കഥകളിയാചാര്യന്‍ നീലകണ്ഠന്‍ നമ്പീശന്‍ അമ്മാവനാണ്, ജ്യേഷ്ഠന്‍ കലാമണ്ഡലം വാസുദേവന്‍ പ്രശസ്തനായ മൃദംഗം വിദ്വാന്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)