ചിരിയുടെ 'മണി'കിലുക്കം മാഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ടു വര്‍ഷം

kalabhavan mani, second death anniversary, chalakudy, actor kalabhavan mani
മലയാളികളുടെ സ്വന്തം മണികിലുക്കം മാഞ്ഞിട്ട് ഇന്നേയ്ക്ക് രണ്ട് വര്‍ഷം പിന്നിടുന്നു. നാളിത്ര കഴിഞ്ഞിട്ടും മണിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും മാറിയിട്ടില്ല. മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ കലാഭവന്‍ മണി മരിച്ചതെങ്ങനെ?, സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന ചോദ്യത്തിന് രണ്ട് വര്‍ഷത്തിനിപ്പുറവും ഉത്തരമില്ല. കുടുംബം ആരോപിക്കുന്ന സംശയങ്ങളില്‍ ഉള്‍പ്പെടെ സിബിഐ അന്വേഷണം നടന്നു വരികയാണ്. ലൊകമെമ്പാടുള്ള മലയാളികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു മണിയുടെ മരണവാര്‍ത്ത വന്നത്. ആരാധനാപാത്രത്തിന്റെ പെട്ടെന്നുള്ള മരണം ഇനിയും വിശ്വസിക്കാനായിട്ടില്ല ചാലക്കുടിക്കാര്‍ക്ക്. മണിയുടെ ഓര്‍മകളെക്കുറിച്ച് പറയുമ്പോഴും ഒരു തുള്ളി കണ്ണുനീര്‍ പൊഴിയും മലയാളികളില്‍. എന്തെന്നാല്‍ സാധാരണക്കാരനായി ജീവിച്ച മണിയെ അത്രയ്ക്കധികം നെഞ്ചിലേറ്റിയിരുന്നു മലയാളികള്‍. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ രാസവസ്തുക്കളും മറ്റ് തെളിവുകളും ഉയര്‍ത്തിയ സാധ്യതകളിലേക്കെല്ലാം പോലീസ് അന്വേഷണം നീണ്ടു. കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും കോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മേയ് മാസത്തില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസിന്റെ കണ്ടെത്തലുകള്‍ നിരീക്ഷിച്ചുള്ള സിബിഐ അന്വേഷണത്തില്‍ കാര്യമായ പുരോഗതികള്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് സൂചന. മണിയുടെ രണ്ടാം ചരമ വാര്‍ഷികത്തിലും മരണ കാരണം സംബന്ധിച്ച് വ്യക്തത വരുവാന്‍ കുടുംബത്തിനൊപ്പം ആരാധകരും കാത്തിരിപ്പ് തുടരുകയാണ്. ചാലക്കുടിയില്‍ മണിയുടെ ഓര്‍മ ദിനമായ ഇന്ന് പുഷ്പാര്‍ച്ചനയും വിവിധ പരിപാടികളും നടക്കും. ചാലക്കുടി നഗരസഭയും അനുസ്മരണ പരിപാടികള്‍ ഒരുക്കുന്നുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)