പോക്‌സോ നിയമത്തിനെ പോസ്‌കോയാക്കി ട്വീറ്റ്: ട്രോള്‍ ലോകത്തിലേക്ക് വീണ്ടും തിരിച്ചെത്തി കുമ്മനം രാജശേഖരന്‍

kummanam rajashekharan,tweet

ഒരിടക്കാലത്തിന് ശേഷം വീണ്ടും ട്രോളന്മാര്‍ക്ക് ഇരയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം നേതാവ് പിടിയിലായ വാര്‍ത്തയടക്കം ട്വീറ്റ് ചെയ്തപ്പോള്‍ സംഭവിച്ച അക്ഷരപിശകാണ് കുമ്മനത്തെ ട്രോള്‍ വീണ്ടും ട്രോള്‍ ലോകത്തിന്റെ ആകര്‍ഷണമാക്കി മാറ്റിയത്.

സിപിഎം നേതാവിനെതിരെ ട്വീറ്റ് ചെയ്തപ്പോള്‍ പോക്‌സോ എന്നതിന് പകരം പോസ്‌കോ എന്ന് എഴുതിയതാണ് കുമ്മനത്തിന് സംഭവിച്ച് അമളി. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തു വരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവ് കൂടെ 'പോസ്‌കോ' നിയമപ്രകാരം അറസ്റ്റിലായി എന്നാണ് ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)