ജുറാസിക് വേള്‍ഡ് അഞ്ചാം സീരീസ് ട്രെയിലര്‍ പുറത്ത്

jurassic world,fallen kingdom
ലോകമെമ്പാടുള്ള കോടിക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളെ ത്രസിപ്പിച്ച ജുറാസിക് വേള്‍ഡ് സീരീസ് വീണ്ടുമെത്തുന്നു. 'ജുറാസിക് വേള്‍ഡ്: ഫോളെന്‍ കിങ്ടം' എന്ന പുതിയ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജെഎ ബയോണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹോളിവുഡിന്റെ ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്. ക്രിസ് പാറ്റ്, ബ്രെയ്‌സ് ഡല്ലാസ് ഹൊവേര്‍ഡ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ജസ്റ്റിസ് സ്മിത്ത്, ജെയിംസ് ക്രോംവെല്‍, ടോബി ജോണ്‍സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധ്യ അമേരിക്കയിലെ പസഫിക് തീരത്തുള്ള ഒരു സാങ്കല്‍പിക ഐസ്ലാ എന്ന ദ്വീപിലെതായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജുറാസിക് പാര്‍ക്കിന്റെ അഞ്ചാമത്തെ സീരീസാണ് ഈ ചിത്രം. ജൂണ്‍ 7ന് ചിത്രം റിലീസാകുമെന്നാണ് പ്രതീക്ഷ. [video id="NooW_RbfdWI" type="youtube" width="" height="320"]

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)