അവന്‍ കൊളുത്തിയ തീപന്തം നിങ്ങള്‍ ഏറ്റെടുത്തു; അവന്റെ പഠനമുറിയില്‍ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രവവുമാണ്; വിദ്യാര്‍ത്ഥികള്‍ക്ക് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്

jishnu pranoy,kerala,sfi

തിരുവനന്തപുരം: സര്‍ഗാത്മകത പൂത്തുലയേണ്ട കലാലയങ്ങള്‍ കൊലാലയങ്ങളായി മാറുമ്പോള്‍ അവന്‍ കൊളുത്തിയ തീപന്തം നിങ്ങള്‍ ഏറ്റെടുത്തു. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച്, പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്നു മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്ത്.

കത്തിന്റെ പൂര്‍ണരൂപം

എന്റെ ഏറ്റവും പ്രിയപ്പെട്ട എസ്എഫ്‌ഐ കുട്ടികളെ

ഞാന്‍ നിങ്ങളുടെ ജിഷ്ണു പ്രണോയുടെ അമ്മ. ഇപ്പോള്‍ നിങ്ങളുടെ എല്ലാം അമ്മ. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടക്കുന്നതായി അറിഞ്ഞത് മുതല്‍ ഇങ്ങനെ കുറുപ്പെഴുതണമെന്ന് തോന്നി. ഇത് അവന് സന്തോഷമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ള കൊടിയും , അതിന്റെ നടുവിലെ രക്ത നക്ഷത്രത്തെയും അവന്റെ പഠനമുറിയില്‍ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രവവുമാണ് നിറയെയുള്ളത്.എസ്എഫ്‌ഐ സമ്മേളന പ്രതിനിധി ആയതിന്റെ ടാഗ് ഇന്നും അവന്റെ മുറിയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്.

സര്‍ഗാത്മകത പൂത്തുലയേണ്ട കലാലയങ്ങള്‍ കൊലാലയങ്ങളായി മാറുമ്പോള്‍ അവന്‍ കൊളുത്തിയ തീപന്തം നിങ്ങള്‍ ഏറ്റെടുത്തു. കേരളം കണ്ട വലിയ പോരാട്ടത്തിന് എസ്എഫ്‌ഐ നേതൃത്വം നല്‍കി. സ്വാശ്രയ കച്ചവടക്കാര്‍ വിറച്ചു. ഈ ലോകത്ത് ഒരമ്മക്കും സ്വന്തം മക്കള്‍ ചെയ്തു തന്ന കര്‍മ്മങ്ങള്‍ക്ക് നന്ദി പറയേണ്ടി വന്നിട്ടില്ല. പക്ഷെ ഒരുപാട് ജിഷ്ണു പ്രണോയിമാര്‍ക്ക് എല്ലാമായി തീര്‍ന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളായ വിജിന്‍ ജെയ്ക്കിനും എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഓരോ എസ്.എഫ്.ഐകാര്‍ക്കും മനസു നിറഞ്ഞ നന്ദി പറയുന്നു.

അതെ എന്റെ മോന്‍ മരിച്ചിട്ടില്ല. അവന്‍ നിങ്ങളില്‍ ഒരാളായി നിങ്ങള്‍ക്കൊപ്പമുണ്ട്. പൊരുതി മുന്നേറുന്ന ഒരോരുത്തരിലും ഞാന്‍ എന്റെ മകനെ കാണുന്നു. വിലങ്ങുകള്‍ ഇല്ലാതെ വാതുറക്കാന്‍ സ്വാതന്ത്ര്യം ഉള്ള ഒരു കലാലയം അതായിരുന്നു നമ്മുടെ ജിഷ്ണുവിന്റെ സ്വപ്നം. അത് പൂവണിയാന്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാകണം. അതിന് ഈ സമ്മേളനം നമ്മള്‍ക്ക് ഊര്‍ജം പകരും. ഒരിക്കല്‍ കൂടി ജിഷ്ണുവിന്റെ സഖാകള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. പഴയ എസ്.എഫ്.ഐ കാരി എന്ന അഭിമാനത്തേടെ നിങ്ങളുടെ എല്ലാം അമ്മ മഹിജ.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)