ജിയോയുടെ ഏറ്റവും പുതിയ ഓഫര്‍; മധുരം കഴിച്ചാല്‍ ഒരു ജീബി സൗജന്യം; അമ്പരന്ന് ഉപഭോക്താക്കള്‍

JIO ,NEW OFFER,DIARYMILK,FREE,ONE GB,QR CODE

ഡല്‍ഹി: 'മധുരം കഴിക്കണം ഇന്നൊന്നാം തീയതിയായ്' ഡയറിമില്‍ക്കിന്റെ ഈ ജിങ്കിള്‍ കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ആ കഥയൊക്കെ മാറി. 'മധുരം കഴിക്കണം ഇന്നൊരു ജീബി കിട്ടുമല്ലോ , മധുരം കഴിക്കണം ഇന്നൊരു ജീബി കിട്ടുമല്ലോ' ജിങ്കിള്‍ ഇനി ഇങ്ങനെ പാടണം. സംഗതി എന്താണെന്ന് പിടികിട്ടി കാണില്ല അല്ലെ ?

ജിയോ അവതരിപ്പിക്കുന്ന പുതിയ ഓഫറാണിത്. കാഡ്ബറിയുടെ ഡയറി മില്‍ക്കിനൊപ്പം ജിയോ ഒരു ജിബി ഡാറ്റ സൗജന്യമായി നല്‍കും. 5 രൂപ മുതലുള്ള ഡയറി മില്‍ക്ക് ചോക്ലേറ്റുകള്‍ക്കൊപ്പമാണ് ജിയോ അധിക ഡാറ്റ നല്‍കുന്നത്.

ചോക്ലേറ്റ് കവറിലുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അധികമായി ലഭിക്കുന്ന ഡാറ്റ സ്വന്തമാക്കാം. ജിയോയിലെ പ്രതിദിന ഡാറ്റ ഉപയോഗത്തിന് ശേഷമായിരിക്കും സൗജന്യ ഡാറ്റ ലഭ്യമാകുക.

മൈ ജിയോ ആപില്‍ 'പാര്‍ട്ടിസിപ്പേറ്റ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ബാര്‍കോഡ് ചെയ്യാനുളള സൗകര്യം ലഭ്യമാകും. ഒരു രജിസ്‌റ്റേഡ് ജിയോ അക്കൗണ്ടിന് ഒരിക്കല്‍ മാത്രമേ ഓഫര്‍ ലഭ്യമാകു. കമ്പനി സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ കാലാവധി പറഞ്ഞിരിക്കുന്നത്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)