സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി ജെറ്റ് എയര്‍വേസ്

jet airways

കൊച്ചി: ജെറ്റ് എയര്‍വേസ് ഈ വരുന്ന മഞ്ഞുകാല സീസണില്‍ ഇന്ത്യയിലെ 45 നഗരങ്ങളില്‍നിന്നു വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ആസ്റ്റര്‍ഡാം, പാരീസ് എന്നിവ വഴിയുള്ള യാത്രയ്ക്കാണ് ഇളവ്. ഏപ്രില്‍ 17 മുതല്‍ 14 ദിവസത്തേക്കു ബുക്കു ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം.

ഇക്കോണമി ക്ലാസില്‍ ഒരു വശത്തേക്കോ റിട്ടേണ്‍ യാത്രയ്‌ക്കോ ഇളവ് പ്രയോജനപ്പെടുത്താം. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇന്ത്യയില്‍നിന്നു യാത്രയ്ക്കുള്ള ടിക്കറ്റിന്റെ സാധുത. റിട്ടേണ്‍ ടിക്കറ്റില്‍ 2019 ജനുവരി 15 മുതല്‍ യാത്ര ചെയ്യാം. ബാഴ്‌സലോണ, ബ്രസല്‍സ്, മ്യൂണിച്ച്, ജനീവ, ഫ്രാങ്ക്ഫര്‍ട്ട്, പ്രേഗ്, റോം, മാഞ്ചസ്റ്റര്‍, മാഡ്രിഡ്, സൂറിച്ച്, വെനീസ് തുടങ്ങി 106 യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള യാത്രയ്ക്കു സൗജന്യനിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)