ഇന്ത്യന്‍ നിരത്തില്‍ വന്‍വിജയം നേടി കുതിക്കുകയാണ് ജീപ്പ്! ഇന്ത്യയിലേക്ക് കോംപസ് ബ്ലാക്ക് പാക്ക് ഉടനെത്തും

jeep compass ,black pack ,launch soon

കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലെത്തിക്കാനൊരുങ്ങുന്നതിന്റെ ആദ്യപടിയായി കോംപസിന്റെ മറ്റൊരു മോഡല്‍ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍. ജീപ്പ് കോംപസിന്റെ പിന്‍ഗാമിയെ നിരത്തിലെത്തിക്കുക ബ്ലാക്ക് പാക്ക് എന്ന് പേര് നല്‍കിയായിരിക്കും.

കോംപസിലെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക് ഫിനീഷിങ് നല്‍കിയാണ് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. ബ്ലാക്ക് ഫിനീഷിങ് റൂഫിനൊപ്പം റിയര്‍വ്യൂ മിറര്‍, അലോയി വീല്‍ എന്നിവയ്ക്കും കറുപ്പ് നിറം നല്‍കിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളും സീറ്റുകളും ലെതര്‍ ഫിനീഷിങ്ങിലാണ് തീര്‍ത്തിരിക്കുന്നത്.

ബ്ലാക്ക് പാക്ക് ലിമിറ്റഡ് എഡീഷന്‍ മോഡല്‍ വാഹനമാണോ, മറ്റൊരു വേരിയന്റാണോയെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ബ്ലാക്ക് പാക്കിനും കരുത്ത് നല്‍കുന്നത് കോംപസിന്റെ മറ്റ് മോഡലുകളിലുള്ള എന്‍ജിനായിരിക്കും.

കോംപസ് ബ്ലാക്ക് പാക്ക് ഇന്ത്യയിലെ ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. ഈ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോള്‍ നിരത്തിലുള്ള കോംപസുകള്‍ക്ക് പുറമെ, ലിമിറ്റഡ് പ്ലസ് എന്ന വേരിയന്റ് കൂടി ജീപ്പ് പുറത്തിറക്കും. സണ്‍ റൂഫ്, പവര്‍ സീറ്റ്, 8.4 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഈ മോഡലില്‍ അധികമായി നല്‍കുക.

കോംപസിന്റെ ട്രെയില്‍ഹോക്ക് എന്ന മോഡലും കൂടി ഓഫ് റോഡ് മേഖലയില്‍ സാന്നിധ്യമറിയിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 2.0 ഡീസല്‍ എന്‍ജിനൊപ്പം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലായിരിക്കും ഇത് പുറത്തിറക്കുക.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)