ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍! ഇന്ത്യയുടെ ഏക പ്രതീക്ഷയായ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍

Kidambi Srikanth,India,Sports,Japan Open

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ വിന്‍സെന്റ് കി വിങ് വോങ്ങിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. കൊറിയയുടെ ലി ഡോങ് കിയോണാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതിനിധിയാണ് ശ്രീകാന്ത്.

അതേസമയം പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്എസ് പ്രണോയിയും ഓപ്പണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പിവി സിന്ധുവും തോറ്റു പുറത്തായി. ലോക 10ാം നമ്പര്‍ താരം ഇന്‍ഡൊനീഷ്യയുടെ ആന്റണി സിനിസുക ജിന്‍ടിങ്ങിനോടായിരുന്നു പ്രണോയിയുടെ തോല്‍വി. ചൈനീസ് താരം ഫാങ്ജി ഗാവോയാണ് സിന്ധുവിനെ തോല്‍പിച്ചത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)