ചൂടും തണുപ്പും അതിജീവിച്ച് പ്ലാസ്റ്റിക്ക് കൂരയില്‍ ഈ അമ്മ; കാടിന് നടുവില്‍ കനിവ് കാത്ത് 70കാരി ജാനു

kannur,kerala,janu,life

കണ്ണൂര്‍: സഹായത്തിന് ഒരു തുണയില്ലാതെ കണ്ണൂരില്‍ ദുരിത ജീവിതം നയിക്കുകയാണ് ജാനു എന്ന 70കാരി. കോരിചൊരിയുന്ന മഴയില്‍, ഏത് നിമിഷവും പറന്നുപോകാവുന്ന പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലാണ് ഈ അമ്മയുടെ ജീവിതം. ഇവര്‍ താമസിക്കുന്നതോ... കണ്ടാല്‍ ഭയന്ന് പോകുന്ന കാടിന് നടുവില്‍.

കണ്ണൂര്‍ കൂത്തുപറമ്പ് അയോധ്യാനഗര്‍ സ്വദേശനിയാണ് ജാനു. ഇവിടെ എത്തിയാല്‍ കാടിന് നടുവില്‍ നീല ടാര്‍പോളിന്‍ മരക്കമ്പില്‍ കുത്തി നിറുത്തിയിരിക്കുന്നത് കാണാം. ഇതാണ് ജാനുവിന്റെ വീട്. ശക്തമായ കാറ്റടിച്ചാല്‍ പ്ലാസ്റ്റിക് പറന്നുപോകും. ആഹാരം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ടാര്‍പോളിന് കീഴിലാണ്.

എടുത്തുപറയാന്‍ ജാനുവിന് ബന്ധുക്കളില്ല. ഭര്‍ത്താവ് മരിച്ചശേഷം തനിച്ചാണ് ജീവിതം. സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാല്‍ സര്‍ക്കാര്‍ പദ്ധതികളില്‍ വീടും നിഷേധിക്കപ്പെട്ടു. ആരോഗ്യം ഉണ്ടായിരുന്നപ്പോള്‍ കൂലി പണിയെടുത്താണ് അരി വാങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം.

കനിവ് തോന്നി ആരെങ്കിലും തനിക്ക് തുണയായി വന്നെങ്കില്‍ എന്നാണ് ഈ അമ്മ ഇന്ന് ആഗ്രഹിക്കുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)