ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് ഇനി ജെയിംസ് ആന്‍ഡേഴ്‌സന് സ്വന്തം

James Anderson,Sports,Cricket,India vs England

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് ഇത്രയും കാലം ആസ്‌ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മക്ഗ്രാത്തിന്റേതായിരുന്നു. 563 വിക്കറ്റുകളായിരുന്നു റെക്കോര്‍ഡ്. 564 വിക്കറ്റുകള്‍ നേടിയതോടെ റെക്കോര്‍ഡ് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കി. ഓവലില്‍ ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ മുഹമ്മദ് ഷമിയുടെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചായിരുന്നു ഇംഗ്ലീഷ് ബൗളര്‍ ഈ നേട്ടം കൈവരിച്ചത്.

36കാരനായ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റില്‍ കളിക്കാന്‍ തുടങ്ങിയത് 2003ലാണ്. 143 ടെസ്റ്റുകള്‍ ഇദ്ദേഹം ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുണ്ട്. ശിഖര്‍ ധവാന്‍ (1), ചേതേശ്വര്‍ പുജാര (0) എന്നിവരെയും ഇന്നലെ ജെയിംസ് ആന്‍ഡേഴ്‌സന്‍ പുറത്താക്കിയിരുന്നു.

റെക്കോര്‍ഡ് പട്ടികയില്‍ വെസ്റ്റിന്‍ഡീസ് ബൗളര്‍ കോട്‌നി വാല്‍ഷ് മൂന്നാം സ്ഥാനത്താണ് (519). നാലാം സ്ഥാനത്ത് കപില്‍ ദേവും (434) അഞ്ചാം സ്ഥാനത്ത് ആന്‍ഡേഴ്‌സന്റെ സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡുമാണ്. സ്പിന്‍ ബൗളിങ്ങില്‍ റെക്കോര്‍ഡ് നേട്ടവുമായി ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ ഒന്നാമതുണ്ട്. 800 വിക്കറ്റാണ് മുരളീധരന്‍ നേടിയത്. ആസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണും (708) ഇന്ത്യയുടെ അനില്‍ കുംബ്ലെയും (619) ആണ് രണ്ടും മൂന്നും സ്ഥാനത്ത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)