വേണമെങ്കില്‍ ഐഫോണും ജ്യൂസടിച്ച് കുടിക്കും ഈ യുവാവ്; വൈറലായി വീഡിയോ

World ,weird,iPhone,iphone x,tech

ഏതെങ്കിലുമൊരു ഐഫോണ്‍ സ്വന്തമാക്കുകയെന്നത് ലോകത്ത് നിരവധി പേരുടെ സ്വപ്നമാണ്. എന്നാല്‍ തന്റെ ഐഫോണ്‍ എക്‌സ് ജ്യൂസടിച്ച് കുടിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവാവ്. ടെക്റാക്സ് എന്ന് അറിയപ്പെടുന്ന യുട്യൂബറായ തരസ് മാക്സിമുക്കാണ് ഇത്തരത്തിലൊരു സാഹസിക പ്രകടനം നടത്തിയിരിക്കുന്നത്.

ഐഫോണ്‍ ചൂടായ വെള്ളത്തിലിടുക, വെടിമരുന്നിലിട്ട് കത്തിക്കുക എന്നിങ്ങനെ വിചിത്രമായ പരീക്ഷണങ്ങള്‍ ഐഫോണ്‍ മോഡലുകളില്‍ പരീക്ഷിച്ച് ഓണ്‍ലൈനില്‍ വൈറല്‍ വിഡിയോകള്‍ നിര്‍മിച്ചിട്ടുള്ളയാളാണ് മാക്സിമുക്ക്. ഇത്തവണ പുള്ളിക്കാരന്‍ ചെയ്തിരിക്കുന്നത് ഐഫോണ്‍ എക്‌സ് പൊടിക്കുന്ന യന്ത്രത്തിലിട്ട് അടിച്ച് സ്ട്രോയിട്ട് കുടിക്കുകയാണ് ചെയ്യ്തത്.

തകരാറുകള്‍ ഒന്നുമില്ലാത്ത ഐഫോണ്‍ എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ ഫോണ്‍ പൊടിക്കുന്ന ജാറില്‍ ഇടുന്നത്. പിന്നീട് പൊടിച്ചു കിട്ടിയ മിശ്രിതം വെള്ളം ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് ലൈഫ് സ്ട്രോ എന്ന മലിനജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സ്ട്രോ ഉപയോഗിച്ച് കുടിക്കാന്‍ ശ്രമിക്കുകയാണ് മാക്സിമുക് ചെയ്യുന്നത്.

കാലിഫോര്‍ണിയയില്‍ വെച്ചാണ് മാക്സിമുക് ഈ കടുംകൈ നടത്തിയിരിക്കുന്നത്. 6.2 ദശലക്ഷം സബ്സ്‌ക്രൈബേഴ്സുള്ള തന്റെ യുട്യൂബ് ചാനലില്‍ ഈ ഐഫോണ്‍ ജ്യൂസിന്റെ നിര്‍മാണ വിഡിയോ അദ്ദേഹം പോസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)