'പഠനകാലത്ത് ബാക്ക് ബെഞ്ചര്‍ ആയിരുന്നു; ക്ലാസില്‍ ഒന്നാമനായിരുന്നില്ല; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തോറ്റത് നാലു തവണ! ഏവര്‍ക്കും പ്രചോദനമായി ഐപിഎസ് മിഥുന്റെ വാക്കുകള്‍  

ips,midhun kumar,story

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സിലെ ഒന്നാമനാണ് പൊതുവെ ഡോക്ടറും എഞ്ചിനീയറും കളക്ടറും ഐഎഎസ് ഉദ്യോഗസ്ഥരുമൊക്കെ ആയിത്തീരുന്നത്. ഇതാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ ഈ ധാരണകളെയെല്ലാം കാറ്റില്‍ പറത്തുകയാണ് കര്‍ണാടകത്തില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ മിഥുന്‍ കുമാര്‍ ജികെ.

ക്ലാസ്സില്‍ ഏറ്റവും പുറകിലത്തെ നിരയിലായിരുന്നു മിഥുന്റെ സ്ഥാനം. മാത്രമല്ല ക്ലാസ്സിലെ മിടുക്കനായ കുട്ടിയായിരുന്നില്ല മിഥുന്‍. എന്നിട്ടും മിഥുന്‍ തന്റെ പേരിന് പിന്നില്‍ ഐപിഎസ് എന്നെഴുതിച്ചേര്‍ത്തു.

ഇങ്ങനെയൊരു പദവിയില്‍ എത്തിച്ചേരുമെന്ന് ആരും കരുതിയില്ല. നിര്‍ഭാഗ്യം ഭാഗ്യമായി മാറിയത് പോലെയാണ് തന്റെ ജീവിതമെന്ന് മിഥുന്‍ പറയുന്നു. സിവില്‍ സര്‍വ്വീസ് 2016 ബാച്ച് ആയിരുന്നു ഇദ്ദേഹം. പഠിച്ചു കൊണ്ടിരുന്ന സമയത്ത് സിവില്‍ സര്‍വ്വീസ് എന്ന മോഹം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിരുദത്തിന് ശേഷം സോഫ്റ്റ് വെയര്‍ ജോലി തെരഞ്ഞെടുത്തു. മൂത്ത കുട്ടി എന്ന നിലയില്‍ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല ഈ ചെറുപ്പക്കാരനായിരുന്നു.

എന്നാല്‍ ആ ജോലിയില്‍ മിഥുന്‍ സംതൃപ്തനായിരുന്നില്ല. തനിക്കിനിയും എന്തൊക്കെയോ നേടാനുണ്ടെന്നൊരു തോന്നല്‍ ആ ചെറുപ്പക്കാരനുണ്ടായിരുന്നു. അങ്ങനെ സോഫ്റ്റ് വെയര്‍ മേഖലയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തതിന് ശേഷം ആ ജോലി രാജിവച്ച് കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല ഇളയ സഹോദരനെ ഏല്‍പിച്ചു.

വെല്ലുവിളി നിറഞ്ഞ ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തന്റെ അച്ഛനെ വാക്കുകളാണെന്ന് മിഥുന്‍ വെളിപ്പെടുത്തുന്നു. തന്റെ മകന്‍ ഒരു പോലീസ് ഓഫീസറാകണമെന്ന ആഗ്രഹം അദ്ദേഹം എപ്പോഴോ പങ്കുവച്ചിരുന്നു. ആ ആഗ്രഹമാണ് തന്റെ ഉള്ളില്‍ മുളപൊട്ടിയതെന്ന് മിഥുന്റെ വാക്കുകള്‍.

സിവില്‍ സര്‍വ്വീസ് എന്നതിനപ്പുറം ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്നായിരുന്നു എന്റെ സ്വപ്നം. റോഡിലൂടെ നടന്നു പോകുന്ന സമയത്തെ പോലീസുകാരെ കണ്ടാല്‍ എന്റെ മനസ്സിലൊരു മിന്നല്‍ വരും. പരീക്ഷ പാസ്സായിക്കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് ഐഎഎസ് തെരെഞ്ഞെടുക്കാതിരുന്നത് എന്ന് ചോദിച്ചു. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.

എന്നെ ആകര്‍ഷിച്ചത് പോലീസ് യൂണിഫോം ആയിരുന്നു. യൂണിഫോം ധരിച്ച എന്നെത്തന്നെയാണ് ഞാന്‍ സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്നം എന്നെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് വിശദീകരിക്കാന്‍ സാധിക്കുമായിരുന്നില്ല. - നാലു തവണ പരീക്ഷ എഴുതി പരാജയപ്പെട്ടതിന് ശേഷമാണ് അഞ്ചാം തവണ നൂറ്റിമുപ്പതാം റാങ്കോടെ മിഥുന്‍ യുപിഎസ് സി പാസ്സായത്. ഐഎഎസ് കിട്ടിയാലും പോലീസ് ഓഫീസറാകാനുള്ള ആഗ്രഹം ഒരിക്കലും മനസ്സില്‍ നിന്ന് പോകില്ലായിരുന്നു എന്ന് മിഥുന്‍ ഉറപ്പിച്ച് പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)